പേരാമ്പ്ര : കാലവർഷം തുടങ്ങുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികളെ തടയാൻ ഗ്രാമമേഖലകളിലെ സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകൾ ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമാവുന്നു. ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടെ പല ഇടങ്ങളിലും പല മരുന്നുകൾ ലഭ്യമല്ലെന്നും ക്യത്യസമയത്ത് ജീവനക്കാർ എത്തുന്നില്ലെന്നുമുള്ള ആരോപണങ്ങൾ ഉയരുന്നുണ്ട്. കൂടാതെ പല ആശുപത്രികളലും ലാബ് സ്വകാര്യങ്ങളും ഇല്ല. വൈറൽ പനി, വിവിധ ഇനം പനികൾ, ശ്വാസതടസ്സം മറ്റു വേദന സംഹാരി മരുന്നുകൾ എന്നിവയ്കക്കുള്ള മരുന്നുകൾ ആശുപത്രി ഫാർമസിയിൽ ലഭ്യമല്ലെന്നും ശീട്ട് പുറത്തേക്ക് എഴുതി നൽകുന്ന സാഹചര്യമാണ് നിലവിൽ. കിഴക്കൻ പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന കൂത്താളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യമുയർന്നു .