പേരാമ്പ്ര: പൈപ്പിടാനെടുത്തകുഴി ചളിക്കുളമായി വഴി തടസപ്പെട്ടതായി പരാതി. പന്തിരിക്കര പെരുവണ്ണാമൂഴി റോഡിൽ ലാസ്റ്റ് പന്തിരിക്കര പെട്രോൾ പമ്പിന് സമീപം ജലജീവൻ പദ്ധതിയുടെ പൈപ്പിടാൻ വേണ്ടിയെടുത്ത കുഴിയിലെ മണ്ണ് മഴയിൽ ഇളകി ചളികുളമായി മാറിയതുമൂലംകാൽനടയാത്ര പോലും കഴിയുന്നില്ലെലെന്നാണ് പരാതി. ഇതുമൂലം സമീപത്ത വീടുകളിലേക്കും, കടകളിലേകുമുള്ള വഴി തടസപ്പെട്ടിരിക്കുകയാണ്. പാൽ സൊസൈറ്റി, വർക്ക് ഷോപ്പ്, നിർമ്മാണ യൂണിറ്റ്, ഇതര സംസ്ഥാന തൊഴിലാളികളുൾപ്പടെ താമസിക്കുന്ന സ്ഥലത്തെ വഴിയാണ് ചളി നിറഞ്ഞ് കുഴമ്പു രൂപത്തിലായത്. എത്രയും പെട്ടെന്ന് ചളിനീക്കി യാത്രാസൗകര്യമൊരുക്കണമെന്ന് നാട്ടുകാ‌ർ ആവശ്യപ്പെട്ടു.