മാനന്തവാടി: കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനമേറ്റു. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവർ പുൽപ്പള്ളി സ്വദേശി ജോസ് അഗസ്റ്റിനാണ് മർദ്ദനമേറ്റത്. മാനന്തവാടിയിൽ നിന്ന് പുൽപ്പള്ളിയിലേക്ക് സർവ്വീസ് നടത്തുന്നതിനിടെ കൂടൽക്കടവിൽ വെച്ച് ബൈക്കിലെത്തിയ യുവാവ് ബസ് തടഞ്ഞ് നിർത്തി മർദ്ദിക്കുകയായിരുന്നു. ബോധരഹിതനായ ജോസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.