life
life

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ഫണ്ടിൽ നിന്ന് പെൻഷൻ, കുടുംബ പെൻഷൻ കൈപ്പറ്റി വരുന്ന ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് ക്ഷേമനിധി ഓഫീസിൽ 25നകം ഹാജരാക്കണം. ബാങ്ക് അക്കൗണ്ട് നമ്പർ, മേൽവിലാസം, ടെലിഫോൺ നമ്പർ എന്നിവ സർട്ടിഫിക്കറ്റിൽ വ്യക്തമാക്കണം. വില്ലേജ് ഓഫീസർ, ഗസറ്റഡ് ഓഫീസർ, ബാങ്ക് മാനേജർ, ക്ഷേമനിധി ബോർഡ് അംഗം എന്നിവരുടെ ഒപ്പും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം. വിലാസം: സെക്രട്ടറി, മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി, ഹൗസ്‌ഫെഡ് കോംപ്ലക്‌സ്, പി.ഒ എരഞ്ഞിപ്പാലം, കോഴിക്കോട്- 673006. ഫോൺ: 0495 2360720.