കോഴിക്കോട്: വടകര ചോമ്പാല കേന്ദ്രമായുള്ള പ്രസിദ്ധീകരണ ശാലയായ പിളളതാങ്ങി പൊത്തകത്തിന്റെ ആഭിമുഖ്യത്തിൽ കളരിവിദ്യയും സിദ്ധപാരമ്പര്യവും എന്ന വിഷയത്തിൽ 28 ,29 തീയതികളിൽ കളരി വിദ്യാ ശിൽപ്പശാല നടത്തും. രാവിലെ 10 മുതൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലാണ് ശില്പശാല. ലഭ്യമായ പരമ്പരാഗത അറിവ് നഷ്ടപ്പെടാതെ സംരക്ഷിക്കുന്നതിനാണ് ശിൽപ്പശാലയെന്ന് സംസ്‌കൃത സർവകലാശാല അദ്ധ്യാപകനും സംഘാടകനുമായ പി.കെ.ശശിധരൻ പറഞ്ഞു.
പ്രാചീന തമിഴ് താളിയോലകളിൽ നിന്ന് ലഭിച്ച അറിവുകൾ മൊഴിമാറ്റം ചെയ്ത് തയാറാക്കിയ 12 പുസ്തകങ്ങൾ പ്രകാശനം ചെയ്യും. പ്രമുഖ കളരി വിദഗ്ദ്ധരും സിദ്ധവൈദ്യന്മാരും ശിൽപ്പശാലയിൽ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പൊത്തകം ജനറൽ മാനേജർ എൻ.പ്രസാദ്, എഡിറ്റോറിയൽ കോ ഓർഡിനേറ്റർ ടി.ജയരാജൻ എന്നിവരും പങ്കെടുത്തു.