കൊയിലാണ്ടി: ബസ്റ്റാൻഡിലെ കച്ചവടക്കാരുടെ കയ്യേറ്റം യാത്രക്കാർക്ക് ദുരിതമാകുന്നു. കാൽനട യാത്രക്കാർക്ക് നടക്കാൻ സ്ഥലം ഇല്ലാതെയാണ് കച്ചവട സാധനങ്ങൾ പലതും പീടികമുറിക്ക് പുറത്തേക്ക് വെക്കുന്നത്. ഇതു മൂലം
കനത്ത മഴ പെയ്യുമ്പോൾ യാത്രക്കാർക്ക് കയറി നിലക്കാൻ സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. സ്റ്റാന്റിന്റെ ഇരു ഭാഗത്തുമുള്ള ചില കച്ചവടക്കാരാണ് ഇങ്ങനെ സ്ഥലം കയ്യേറി സാധനങ്ങൾ വില്പനയ്ക്ക് വെച്ചത്. രാവിലെയും വൈകുന്നേരവും സ്റ്റാൻഡിൽ തിരക്കാണ് അനുഭവപ്പെടുക. പുറത്തേക്ക് വച്ച സാധനങ്ങൾ പിടിക മുറിയിലേക്ക് മാറ്റി യാത്രക്കാർക്ക് ആവശ്യമായ സൗകര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.