കോഴിക്കോട് : സാമന്ത സമാജം വാർഷിക യോഗം നാളെ രാവിലെ 9.30 ന് ചാലപ്പുറം തളി സാമൂതിരി ഹയർ സെക്കൻഡറി സ്‌ക്കൂളിൽ നടക്കും.സമാജത്തിന്റെ സ്ഥാപക സെക്രട്ടറിയായ ടി.എം.കുഞ്ഞുക്കുട്ടൻ നെടുങ്ങാടിയുടെ അനുസ്മരണാർത്ഥമാണ് സമ്മേളനം. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സമാജം പ്രസിഡന്റ് ടി.എം.ബാലകൃഷ്ണൻ ഏറാടി, എ.ശിവദാസൻ ഏറാടി , ഡോ.ടി.എം.സർവ്വോത്തമൻ നെടുങ്ങാടി, എ.ഗിരീശൻ , പ്രൊഫ.ടി.എം.ഗോകുലചന്ദ്രൻ എന്നിവർ പങ്കെടുത്തു.