കോഴിക്കോട്: കൊളോണിയൽ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ പൊരുതിയ ധീരവനിത കുയിലിയെയും ശിവഗംഗയുടെ മഹാറാണി വേലു നാച്ചിയാരെക്കുറിച്ചുമുള്ള ഡോക്യുഡ്രാമ 'വീരത്തായ് ' പ്രദർശനത്തിനൊരുങ്ങി. അരീന തിയേറ്റർ ഫോമിൽ രൂപപ്പെടുത്തിയിട്ടുള്ള വീരത്തായ് 18ാം നൂറ്റാണ്ടിലെ വൈദേശിക ആധിപത്യത്തിനെതിരെ നടന്ന ഐതിഹാസിക യുദ്ധചരിത്രമാണ് ഇത്. അതിനാൽ കളരി ആയോധന കല ഉപയോഗിച്ചാണ് അവതരണമെന്ന് സംവിധായകൻ ബിച്ചൂസ് ചിലങ്ക പറഞ്ഞു. കോഴിക്കോട് ഫ്‌ളോട്ടിംഗ് തിയേറ്റർ നാടകപ്പുരയാണ് അവതരണം. കോഴിക്കോട് ടാഗോർഹാളിൽ 31ന് വൈകുന്നേരം നാലിനും ഏഴിനും അവതരണമുണ്ടാവും. വാർത്താസമ്മേളനത്തിൽ വീരത്തായിയായി അഭിനയിച്ച ചിന്നൂസ് ചിലങ്ക , തിറയാട്ടം ആശാൻ കുന്നമംഗലം കെ.കെ.ഭരതൻ, ആദർശ് അപ്പൂസ് എന്നിവരും പങ്കെടുത്തു.