kunnamangalam-news
കുന്ദമംഗലത്തെ ഫുട്പാത്ത് കാട്കയറി നടക്കുവാൻ പറ്റാത്ത അവസ്ഥയിൽ

കുന്ദമംഗലം: കുന്ദമംഗലത്തെ ഫുട്പാത്തുകൾ കാടുകയറി നശിക്കുന്നു. ഫുട്പാത്തിൽ ടൈൽ പതിച്ചിട്ടുണ്ടെങ്കിലും അവിടെ പുല്ലുകൾ മാത്രമല്ല വലിയ മരങ്ങളും വളർന്ന് നിൽക്കുകയാണ്. കാൽനടയാത്രക്കാർക്ക് മാത്രമല്ല പ്രയാസം. വാഹനങ്ങൾക്കും ഈ മരങ്ങൾ കാഴ്ചമറക്കുകയാണ്. ഒരു വിളിപ്പാട് അകലെയാണ് കുന്ദമംഗലം പഞ്ചായത്ത്. നടപ്പാത കാട് മൂടിയതോടെ

കാൽ നടയാത്രക്കാർക്ക് റോഡിനു നടുവിലേക്ക് ഇറങ്ങി നടക്കേണ്ടി വരുന്നു. തുരുതുരെ വാഹനങ്ങൾ ചീറിപ്പായുന്ന റോഡിലൂടെയുള്ള കാൽനടയാത്ര അപകടത്തിന് വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബസ് സ്റ്റാൻഡിനടുത്തുള്ള യു.പി സ്ക്കൂളിന് മുമ്പിലെ നടപ്പാതയിലാണ് കൂടുതൽ കാട് പിടിച്ചിട്ടുള്ളത്. സ്ക്കൂളുകൾ തുറന്നാൽ അനേകം കുട്ടികൾക്ക് ഈ നടപ്പാതയാണ് ഏക വഴി. അതിന് മുമ്പെങ്കിലും കാട് വെട്ടിതെളിയിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.