ഫറോക്ക്: ഫാറൂഖ് കോളേജിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്ക് ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. സോഷിയോളജി, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, ആക്ചുറിയൽ സയൻസ്, ബോട്ടണി, ലൈബ്രറി സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ജിയോളജി, ജേർണലിസം, ഇംഗ്ലീഷ്, മൾട്ടിമീഡിയ, എന്നീ വിഷയങ്ങളിലേക്ക് യോഗ്യരായ കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ 2022 ജൂൺ 4 ന് മുമ്പ് mail@farookcollege.ac.in എന്ന വിലാസത്തിൽ ബയോഡാറ്റ ഇമെയിൽ ചെയ്യേണ്ടതാണ്. ഇന്റർവ്യൂ തീയതിയും സമയവും ഉദ്യോഗാർത്ഥികളെ നേരിട്ട് അറിയിക്കും.