കോഴിക്കോട് : എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ് കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. 30ന് രാവിലെ 9.30മുതൽ വെസ്റ്റ്ഹിൽ അത്താണിക്കൽ ശ്രീനാരായണ സെൻട്രൽ സ്കൂളിൽ വെച്ചാണ് സെമിനാർ. കരിയർ ഗൈഡൻസ് സെമിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ 25ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. സെമിനാറിൽ പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യേണ്ട മെയിൽ snmswesthill@gmail.com,ഫോൺ 8075137400.