nadapuram
ജി​ല്ലാഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​നാ​ദാ​പു​ര​ത്ത് ​ഇ​ന്ന​ലെ​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗം​ ​ചേ​ർ​ന്നപ്പോൾ

@ മത്സ്യമാർക്കറ്റ് അടപ്പിച്ചു

നാദാപുരം: ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിക്കാനിടയായ സാഹചര്യത്തിൽ നാദാപുരത്ത് കനത്ത ജാഗ്രത. കല്ലാച്ചി മത്സ്യമാർക്കറ്റ് താത്കാലികമായി അടയ്ക്കുകയും പ്രദേശത്ത് അടിയന്തരയോഗവും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു. ചിയ്യൂരിൽ കരിമ്പലംകണ്ടി മൊയ്തുവിന്റെ ഭാര്യ സുലൈഖ (44)യാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ചെമ്മീൻ കറിയിൽ നിന്ന് വിഷബാധയേറ്റെന്നാണ് സംശയം.

ഏറെ ദിവസങ്ങളായി വ്യത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു കല്ലാച്ചിയിലെ മത്സ്യ മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കല്ലാച്ചി വളയം റോഡിലെ സ്‌പൈസി വില്ലേജ് കാറ്ററിംഗ് സർവീസും, പെട്രോൾ പമ്പിന് സമീപത്തെ ഫുഡ് പാർക്ക് ഹോട്ടലും ഭക്ഷണം ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ആരോഗ്യ വിഭാഗം പൂട്ടിച്ചിരുന്നു. സുലൈഹയുടെ മരണം കൂടിയായതോടെ പ്രദേശത്ത് ജനരോഷം ശക്തമായി.

@ നിയന്ത്രണം കടുപ്പിക്കാൻ ഉന്നതതല യോഗം

ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാദാപുരത്ത് ഇന്നലെ ഉന്നതതല യോഗം ചേർന്നു. ജനപ്രതിനിധികൾ, ആശാവർക്കർമാർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. നാദാപുരത്തെ മുഴുവൻ വീടുകളും അഞ്ച് ദിവസത്തിനുള്ളിൽ ഫീൽഡ് പരിശോധന നടത്തി ''പ്രതിദിനം പ്രതിരോധം'' കാമ്പയിനിന്റെ ഭാഗമായി ബോധവത്കരിക്കും.

വീടുകളിൽ പരിശോധന നടത്തിയശേഷം മോശം വീടുകളുടെ വിവരങ്ങൾ ശേഖരിച്ച് വാർഡ് സാനിറ്റേഷൻ കമ്മിറ്റിയിൽ അവതരിപ്പിക്കും. ഭക്ഷ്യവിഷബാധയേറ്റ ആറാം വാർഡിൽ ജനകീയ ശുചിത്വ റാലി സംഘടിപ്പിക്കും. കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ വഴിയും അവബോധം സംഘടിപ്പിക്കും. വാർഡ് തലത്തിൽ ലെഗസി വേസ്റ്റ്, വെള്ളക്കെട്ട് എന്നിവയുടെ വിവരങ്ങൾ ആശാവർക്കർമാർ മുഖേന ശേഖരിക്കും.

യോഗത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് നാദാപുരം താലൂക്ക് ഹോസ്പിറ്റൽ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, നാദാപുരം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. സതീഷ് ബാബു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.കെ. നാസർ, എം.സി. സുബൈർ ജനിത ഫിർദൗസ് എന്നിവർ

പ്രസംഗിച്ചു.