കുന്ദമംഗലം : കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിലെ നവീകരിച്ച റീജിയണൽ അനലറ്റിക്കൽ ലാബോറട്ടറിയുടെ ഉദ്ഘാടനം ഇന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച പരിശോധനാ ലബോറട്ടറിയുടെ നവീകരണം സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്.പി.ടി.എ. റഹിം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.കെ. രാഘവൻ എം.പി, ജില്ലാ കളക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി എന്നിവർ വിശിഷ്ടാതിഥികളാകും