feather-art

മോഹൻ ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ തൂവലിൽ ചിത്രീകരിച്ചിരിക്കുകയാണ് കോഴിക്കോട്ടുകാരി ലാഗ്‌മി. ഇന്നാണ് മോഹൻലാലിന്റെ 62-ാം പിറന്നാൾ. എം.ബി.എക്കാരിയായ ലാഗ്‌മി കൊവിഡ്‌ കാലത്താണ് ചിത്രരചനയിലേക്ക് കടന്നത്. പേപ്പറിൽ വരച്ചു തുടങ്ങി തൂവൽ ചിത്രങ്ങളിലെത്തി. പ്രധാനമന്ത്രി മോദിയുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും മറ്റു പ്രമുഖരുടെയും നിരവധി ചിത്രങ്ങൾ തൂവലിൽ വരച്ചിട്ടുണ്ട്. ഏഷ്യ ബുക്ക് ഒഫ് റെക്കോർഡ്സ് ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മഞ്ചാടിക്കുരുവിൽ വരച്ച യേശുദാസ്, മരുന്ന് ഗുളികയിലെ ഗണപതി, അവിലിൽ വരച്ച സരസ്വതി എന്നിവയാണ് മറ്റു പരീക്ഷണങ്ങൾ.

വീഡിയോയും ചിത്രവും: എ.ആർ.സി. അരുൺ