വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിൽ 14 ന് ആരംഭിച്ച് ഏഴു ദിവസം നീണ്ടുനിന്ന പുസ്തകോത്സവത്തിന് സമാപനം. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി ഷീബ അദ്ധ്യക്ഷത വഹിച്ചു. വടയക്കണ്ടി നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, കെ.കെ നായർ, മോനി മണലിക്കണ്ടി, പി.കെ യൂസഫ്, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് എടവത്ത്കണ്ടി കുഞ്ഞിരാമൻ, എ.എം കുഞ്ഞിക്കണ്ണൻ, എ.കെ സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു. 1991 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥികൾ ഇരുപത്തി രണ്ടായിരം രൂപയുടെ പുസ്തകങ്ങൾ ചടങ്ങിൽ കൈമാറി. പൂർവ്വ അദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ സ്കൂളിലെത്തി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി.