അത്തോളി: അത്തോളിയിൽ വീട്ടിലുറങ്ങിക്കിടക്കുകയായിരുന്ന യുവാവിനെ വിളിച്ചിറക്കി കുത്തിപ്പരിക്കേൽപ്പിച്ചു. കോതങ്കൽ മയങ്ങിച്ചാലിൽ ചന്ദ്രന്റെ മകൻ ആദർശി(26) നെയാണ് അയൽവാസിയും ബന്ധുവുമായ മയങ്ങിച്ചാലിൽ ശരത് (26)കുത്തിയത്.വെള്ളിയാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. വയറിന് ഗുരുതരമായി മുറിവേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു.വിൽ ചികിത്സയിലാണ്. കസബ സ്റ്റേഷനിൽ കീഴടങ്ങിയ ശരത്തിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.