arrest
arrest

കോഴിക്കോട് : മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പടിയിയിൽ. ബേപ്പൂർ സ്വദേശി രാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുംബെ സ്വദേശി ശിവറാംകൃഷ്ണ(35) ആണ് കസബ പൊലീസന്റെ പിടിയിലായത്. 2019സപ്തംബർ 23നായിരുന്നു കേസിനാസ്പദമായ സംഭവം.
ചിന്താവളപ്പിനും കോട്ടപ്പറമ്പിനും ഇടയിലെ റോഡരികിൽ നഗരത്തിൽ പെയിന്റിംഗ് ജോലിയും ആക്രിസാധന വിൽപ്പനയും നടത്തിയിരുന്ന ബേപ്പൂർ നടുവട്ടം സ്വദേശി രാജനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതിയും രാജനും തമ്മില് വാക്കേറ്റമുണ്ടാവുകയും തുർന്ന് രാജൻ കൊല്ലപ്പെടുകയായിരുന്നു.