udf
udf

കോഴിക്കോട്: കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നും പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നോർത്ത് നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ എൻ. ഷെറിൽബാബു അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർപാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി. സി. വീരാൻകുട്ടി കണ്ടിയിൽ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. എം.കെ.ഹംസ സ്വാഗതവും പി.കെ.സുകുമാരൻ നന്ദിയും പറഞ്ഞു.