വടകര: കെ.എസ്.ഇ.ബി അഴിയൂർ സെക്ഷനിൽ വൈദ്യുതി മുടക്കം പതിവാകുന്നു. മഴയൊന്ന് ചാറിയാൽ വൈദ്യുതി നിലക്കുന്ന അവസ്ഥയാണ്. പല ദിവസങ്ങളിലും വൈദ്യുതി നിലച്ചാൽ അടുത്ത ദിവസമാണ് ഇത് പുനസ്ഥാപിക്കുന്നത്. ഉപഭോക്താക്കൾ പല തവണ പരാതി പറഞ്ഞെങ്കിലും നിരാശ മാത്രമാണ് ഫലം. വൈദ്യുതി ലൈനിൽ മരച്ചില്ലകളും മറ്റും വീഴുന്നതാണ് തടസത്തിന്റെ പ്രധാന കാരണമായി പറയുന്നത്. എന്നാൽ മൺസൂണിന് മുൻപ് ലൈനിന് മുകളിലെ തടസങ്ങളും മറ്റും നീക്കം ചെയ്തതാണ്. ഫീഡർ തകരാർ സംഭവിച്ചാൽ മറ്റ് ഫീഡർ വഴി വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പ്രത്യേക പദ്ധതികൾ നടപ്പിലാക്കിയതായി കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥൻ പറയുന്നുണ്ടെങ്കിലും അഴിയൂർ സെക്ഷനിൽ ഇവയൊന്നും നടപ്പിലായിട്ടില്ല.