വടകര: വാഹനാപകടത്തിൽ മരിച്ച വടകര സ്വദേശിനിയും പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ ബിരുദ വിദ്യാർത്ഥിനിയുമായ അമേയ പ്രകാശിന്റെ മരണത്തിനു ഇടയാക്കിയ വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നാവശ്യപ്പെട്ട് വടകര എം.പി കെ. മുരളീധരൻ അങ്കമാലി റുറൽ എസ്‌.പിക്ക് നിർദ്ദേശം നൽകി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അങ്കമാലി ബസ് ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് പോകുവാൻ റോഡ് മുറിച്ചുകടക്കവേ തൃശ്ശൂരിൽ നിന്നും അങ്കമാലിയിലേക്ക് വരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു. അമേയയുടെ ദേഹത്തുകൂടി ലോറിയും പിന്നാലെ വന്ന കാറും കയറിയിറങ്ങി. ഇരുവാഹനങ്ങളും നിർത്താതെപോവുകയായിരുന്നു.