സുൽത്താൻ ബത്തേരി : വയോധികരായ രണ്ട് സഹോദരിമാർ താമസിച്ചുവന്ന വീട് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ നിലംപൊത്തി. വീട് വീണപ്പോൾ രണ്ട്‌ പേരും വീടിനകത്തുണ്ടായിരുന്നെങ്കിലും പരിക്കൊന്നുമേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മാടക്കരയിൽ മാടക്കര വീട്ടിൽ മാളു (74), ശാരദ (65) എന്നിവരുടെ വീടാണ് മഴയിൽ തകർന്ന് വീണത്. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടുകൂടിയായിരുന്നു വീട് തകർന്ന് വീണത്.
നിർത്താതെ പെയ്ത മഴയിൽ വീടിന്റെ മേൽകൂരയും ഭിത്തിയും തകർന്ന് വീഴുകയായിരുന്നു. സംഭവം നടക്കുമ്പോൾ ഇരുവരും അടുക്കളയിലായിരുന്നു. ഈ ഭാഗം കാര്യമായി തകർന്നില്ല അതുകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.