കുറ്റ്യാടി: മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 30ാം രക്തസാക്ഷി ദിനം അടുക്കത്തങ്ങാടിയിൽ ആചരിച്ചു.കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കോരങ്കോട്ട് ജമാൽ അനുസ്മരണ പ്രഭാഷണം നടത്തി. എൻ കെ കുഞ്ഞബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഡി.കെ മുഹമ്മദ് ജോൺസൺ പുഞ്ചവാലി,കെ അമ്മത് ഹാജി, ജലീൽ വി.കെ, പി.പി.കെ നവാസ്, ടി.പി സുബൈർ, ഫിറോസ് കോരങ്കോട്ട്, സലാം കൊയമ്പറത്ത്, നാണു പി.സി, കെ.പി സലാം തുടങ്ങിയവർ പങ്കെടുത്തു.