4
സാജിദ് പുതിയോട്ടിലിന്റെ

കൊടിയത്തൂർ: സാജിദ് പുതിയോട്ടിലിന്റെ "അവസാനത്തെ കടവിലെ ആൾ" എന്ന പുസ്തകം പ്രകാശനം ചെയ്തു.
ചെറുവാടി ചുള്ളിക്കാപറമ്പ് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ എഴുത്തുകാരൻ പി.കെ പാറക്കടവ്,​ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഷംലൂലത്തിന് നൽകി പ്രകാശനം നിർവഹിച്ചു.
കെ. പി. യു. അലി അദ്ധ്യക്ഷത വഹിച്ചു. അർഷാദ് ബത്തേരി പുസ്തകം പരിചയപ്പെടുത്തി. സലാം കൊടിയത്തൂർ, ഹാറൂൺ കക്കാട്, ഫസൽ ബാബു, വിജീഷ് പരവരി, അഡ്വ. കെ പി സുഫിയാൻ, ഇ അരുൺ, പി ജി മുഹമ്മദ്‌, ഡോ. മനുലാൽ, കെ വാസുമാസ്റ്റർ, കെ വി അബ്ദുറഹ്മാൻ,എ.സി മൊയ്‌ദീൻ, മൂസ പുതിയോട്ടിൽ, കെ.വി അബ്ദുസലാം മാസ്റ്റർ, മജീദ് പുളിക്കൽ, ശ്രീജിത്ത്‌ എന്നിവർ പ്രസംഗിച്ചു. ഷക്കീബ് കൊളകാടൻ സ്വാഗതവും ഇക്ബാൽ
മണക്കാട്ട്‌ നന്ദിയും പറഞ്ഞു.