പുൽപ്പള്ളി: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നാഷണൽ സാമ്പിൽ സർവ്വേ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുൽപ്പള്ളി താഴെ അങ്ങാടിയിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ട്രഷറികളിലും അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചിട്ടുണ്ട്. ബയോമെട്രിക് സംവിധാനവും തുടങ്ങി. ബാങ്കിംഗ് സൗകര്യം ആരംഭിച്ചതോടെ പൊതുജനങ്ങൾ ട്രഷറികളുടെ സേവനം കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
യോഗത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ അദ്ധ്യക്ഷനായി. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ, മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം ഉഷാ തമ്പി, പുൽപ്പള്ളി പഞ്ചായത്ത് അംഗം ഉഷാ ബേബി, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.എസ്.സുരേഷ് ബാബു, സി.പി.ജോയി, ടി.ജെ.ചാക്കോച്ചൻ, വിൽസൻ നെടുംകൊമ്പിൽ, കെ.എസ്.സ്‌കറിയ എന്നിവർ സംസാരിച്ചു. ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ സ്വാഗതവും ജില്ലാ ട്രഷറി ഓഫീസർ ടി.ബിജു നന്ദിയും പറഞ്ഞു.