kunnamangalam-news
കുന്ദമംഗലം എക്സൈസ് സംഘം വെസ്റ്റ് പിലാശ്ശേരിയിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ വാഷും വാറ്റുപകരണങ്ങളും

കുന്ദമംഗലം: വെസ്റ്റ് പിലാശ്ശേരിയിലും പരിസരപ്രദേശങ്ങളിൽ കുന്ദമംഗലം എക്സൈസ് സംഘം വ്യാപക റെയ്ഡ് നടത്തി. പ്രിവന്റീവ് ഓഫീസർ വി.പി ശിവദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തുവ്വപ്പാറ മലയുടെ കുറ്റിക്കാടുകൾക്കിടയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ വ്യാജചാരായം വാറ്റാൻ പാകപ്പെടുത്തിയ 414 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. അബ്കാരി കേസ് രജിസ്റ്റർ ചെയ്തു. ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വി. മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ കെ.പി.റനീഷ് , എക്സൈസ് ഡ്രൈവർ ഒ.ടി.പ്രജീഷ് എന്നിവർ പങ്കെടുത്തു. പ്രതികളെക്കുറിച്ച് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചതായി പ്രിവന്റീവ് ഓഫീസർ അറിയിച്ചു.