കോഴിക്കോട്: ലോക ജൈവവൈവിദ്ധ്യ ദിനാചരണത്തിന്റെ ഭാഗമായി ചേളന്നൂർ പഞ്ചായത്ത് ബയോ ഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ ഔഷധത്തോട്ടം പദ്ധതി ആരംഭിച്ചു. ചേളന്നൂർ എ.കെ.കെ.ആർ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഷീർ നിർവഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബയോഡൈവേഴ്‌സിറ്റി ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കെ.പി.മഞ്ജു, ഗ്രാമപഞ്ചായത്ത് അംഗം എൻ.രമേശൻ, ശശികുമാർ ചേളന്നൂർ, സ്‌കൂൾ പ്രിൻസിപ്പൽ കെ.മനോജ് കുമാർ, പ്രധാനാദ്ധ്യാപിക ബി.എസ്.ഷീജ തുടങ്ങിയവർ പങ്കെടുത്തു.