മുക്കം: ചെറുവാടി അൽബനാത്ത് ഇസ്ലാമിക് കോംപ്ലക്സിനു കീഴിൽ പ്രവർത്തിക്കുന്ന പഴംപറമ്പ് ഹിൽടോപ് പബ്ലിക് സ്‌കൂളിന്റെ അംഗീകാര പ്രഖ്യാപനവും ഹയർസെക്കൻഡറി ബ്ലോക്ക് ശിലാസ്ഥാപനവും നാളെ രാവിലെ 9 മണിക്ക് തുറമുഖം-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. സ്‌കൂൾ മാനേജർ ഡോ.എം അബ്ദുൽ അസീസ് ഫൈസി അദ്ധ്യക്ഷത വഹിക്കും. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഡോ.എം.അബ്ദുൽ അസീസ് ഫൈസി, അൽബനാത്ത് ട്രഷറർ കെ.ടി.അബ്ദുൽ ഹമീദ് ഹാജി, വൈസ് പ്രിൻസിപ്പൽ സഈദ് ഓമാനൂർ എന്നിവർ പങ്കെടുത്തു.