agri

കോഴിക്കോട്: കൃഷി വകുപ്പ് നടപ്പാക്കി വരുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ മേപ്പയൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം സി.എം.ബാബു നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ശോഭ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച കുട്ടി കർഷകരായ തരംഗ്, അഭിരാം, സുഗന്ധ് എന്നിവർക്ക് ഉപഹാരം നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വി.പി.രമ, ഭാസ്‌കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടി എന്നിവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റുമാരായ സി.എസ്.സ്‌നേഹ സ്വാഗതവും എസ്.സുഷേണൻ നന്ദിയും പറഞ്ഞു.