അത്തോളി: എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സി.എം എം ഹയർ സെക്കൻഡറി സ്കൂളിൽ പാത്ത് ഫൈന്റർ 2022 ഏകദിന ശില്പശാല നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് കെ.ടി രാധാകൃഷ്ണൻ ശില്പശാല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അർസൽ കുട്ടോത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക പ്രിയ ആർ.കെ സ്വാഗതം പറഞ്ഞു. പ്രജിത, ബിന്ദു.പി, സ് അനിൽ കുമാർ വി.കെ, ഹാരിസ്. കെ, സ്കൂൾ മാനേജർ മധു. കെ, രാധിക ഇ, സുമി ടി.വി, സ്മിത പി എന്നിവർ പ്രസംഗിച്ചു.