പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അസറ്റ് പേരാമ്പ്രയുടെ നവജീവനം പദ്ധതിയുടെ ഭാഗമായി ആസ്റ്റർ മിംസിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .ഇരുന്നൂറിൽ പരം പ്രദേശവാസികൾക്ക് ആരോഗ്യ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടത്തി. അസറ്റ് ചെയർമാൻ സി.എച്ച് ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു ഉമ്മർ തണ്ടോറ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ വി.ഗോപി, പൂളകണ്ടി കുഞ്ഞമ്മദ് ,ബിന്ദു, കെ.കെ ഇബ്രാഹിം ,കെ കെ ഫാത്തിമ, സുരേഷ് കെ.സി,മുഹമ്മദ് പൊറായി, റീജ കെ.ടി എന്നിവർ പ്രസംഗിച്ചു.