കോഴിക്കോട് : കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോതിയിൽ മലിന ജല സംസ്കരണ പ്ലാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് മുഖദാർ വാർഡ് സഭയിൽ ബഹളം. കൗൺസിലർ പി.മുഹ്‌സിനയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ബഹളം. പ്ലാന്റിനെതിരെ ടി.എം. ജുലൈനിയ പ്രമേയം അവതിരിപ്പിച്ചു. പ്രമേയം അവതരിപ്പിക്കാൻ അനുമതി നൽകിയതിനെതിരെ ഒരു വിഭാഗം എതിർത്തു.

ബഹളം നീണ്ട് പോയതോടെ കൗൺസിലറും, ഉദ്യോഗസ്ഥരും യോഗം നിർത്തി വെച്ച് ഇറങ്ങി പോയി. പ്ലാന്റിനെതിരെ എതിർപ്പുമായി സ്ത്രീകളുൾപ്പെട്ടെ നൂറിലധികം ആളുകൾ യോഗത്തിനെത്തിയിരുന്നു. എം.പി. ഷർഷാദ്, കെ.ടി.സിദീഖ്, യൂനുസ് സലീം, എൻ.വി. റഹ് നീഷ്, ടി.വി.റിയാസ് എം.ടി.മുഹമ്മത് അഹ്‌സൻ ഇ.ടി. ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രമേയം അവതരിപ്പിച്ചത്.