ബാലുശ്ശേരി: സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നതിന് സഹകരണ വകുപ്പ് ആവിഷ്കരിച്ച "സ്റ്റുഡന്റ്സ് മാർക്കറ്റ് " അറപ്പീടികയിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാ സഹകരണ സംഘം പ്രസിഡന്റ് പി.പി.ഗൗരി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രകാശിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈബാഷ് കുമാർ, കെ.റംല, സംഘം ഡയരക്ടർ മല്ലിക, എന്നിവർ സംബന്ധിച്ചു. സെക്രട്ടറി പി.എം.രശ്മി സ്വാഗതവും രശ്ന.വി.ജി നന്ദിയും പറഞ്ഞു.സ്റ്റുഡന്റ്സ് മാർക്കറ്റ് അറപ്പീടികയിലെ വനിതാ സഹകരണ സംഘം ഓഫീസിനടുത്ത് ഒരാഴ്ചക്കാലം പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.