കോഴിക്കോട് : പേരാമ്പ്ര ചെമ്പ്ര കൂരാച്ചുണ്ട് റോഡിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പേരാമ്പ്ര നിന്നും ചെമ്പ്ര ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ പേരാമ്പ്ര പൈതോത്ത് റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.