നാദാപുരം: പ്രതിദിനം പ്രതിരോധം ക്യാമ്പയിന്റെ ഭാഗമായി ചിയ്യൂർ ഏഴാം വാർഡിൽ വിളംബര റാലി നടത്തി. തെരുവമ്പറമ്പ് മുതൽ ചെറു പീടിക കണ്ടി വരെയുള്ള ഭാഗങ്ങളിലാണ് ആരോഗ്യ സുരക്ഷക്ക് മാലിന്യ മുക്ത പരിസരം എന്ന ആശയവുമായി റാലി നടത്തിയത്. ഭക്ഷ്യവിഷബാധയെത്തുടർന്ന് യുവതി മരിച്ച സാഹചര്യത്തിലാണ്
ആരേഗ്യ വിളംബര റാലി സംഘടിപ്പിച്ചത്. നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഏഴാം വാർഡ് മെമ്പറുമായ അഖില മാര്യാട്ടിന്റെ നേതൃത്വത്തിലാണ് റാലി നടത്തിയത്. തൊഴിലുറപ്പ് അംഗങ്ങളും കുടുംബശ്രീ അംഗങ്ങളും വാർഡ് വികസന സമിതിയംഗങ്ങളും ആർ.ആർ.ടി വളണ്ടിയർമാരും റാലിയിൽ പങ്കെടുത്തു. ആരോഗ്യ ജാഗ്രത സമിതി സമ്മേളനവും ബോധവത്കരണ ക്ലാസും നടന്നു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, സിസ്റ്റർ ഫാത്തിമ, ആശാ വർക്കർ വസന്ത, വികസന സമിതി കൺവീനർ കെ.പി സുബൈർ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.