കുറ്റ്യാടി: പള്ളിയത്ത് പെരുവയൽ റോഡ് പൊട്ടി തകർന്നതോടെ യാത്ര ദുരിതമാകുന്നു. കുണ്ടും കുഴിയും വെള്ളകെട്ടും മൂലം റോഡിലൂടെയുള്ള യാത്ര ദുഷ്കരമായിട്ട് മാസങ്ങളോളമായി. ഇരുചക്ര വാഹനങ്ങൾ ഏറെ പ്രയാസപെട്ടാണ് ഇതിലൂടെ കടന്നു പോകുന്നത്. പരിസര പഞ്ചായത്തുകളിലെ ചെറുവണ്ണൂർ,ആയഞ്ചേരി,ചങ്ങരോത്ത്,തിരുവള്ളൂർ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന വേളത്തെ പ്രധാന റോഡുകളിലൊന്നായ ഈ റോഡിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമാണ് കടന്നു പോകുന്നത്. ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുന്ന രോഗികളുൾപ്പെടെയുള്ളവരുടെ ആശ്രയമായ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിച്ച് യാത്ര യോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി യൂസഫ് പള്ളിയത്ത് ആവശ്യപെട്ടു.