ബാലുശ്ശേരി: പനങ്ങാട് ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി ഒന്നാംഘട്ട ജല ഗുണനിലവാര പരിശോധന പരിശീലനം പൂർത്തിയാക്കി. ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷന്റെ ഭാഗമായികേരള ഗ്രാമ നിർമാണ സമിതിയുടെ ആഭിമുഖ്യത്തിൽ ഒന്നാംഘട്ട ജല ഗുണനിലവാര പരിശോധന പരിശീലനം ഗ്രാമപഞ്ചായത്ത് മെമ്പർ ആർ.സി.സിജു ഉദ്ഘാടനം ചെയ്തു . കെ.ജി.എൻ.എസ് സെക്രട്ടറി സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
വാട്ടർ അതോറിറ്റി ക്വാളിറ്റി ഡിവിഷൻ മാനേജർ വിനോദ് കുമാർ പരിശീലനം നൽകി. ജനപ്രതിനിധികൾ സാമൂഹ്യപ്രവർത്തകർ അയൽക്കൂട്ടം ഭാരവാഹികൾ മുതലായവർ പരിശീലനത്തിൽ പങ്കെടുത്തു ഒരു ഗ്രാമപഞ്ചായത്തിൽ 300 പേർക്ക് പരിശീലനം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. പനങ്ങാട് ഗ്രാമപഞ്ചായത്തിൽ നടന്ന പരിശീലന പരിപാടികൾക്ക് കെ.ഡബ്ലിയു.എ. സ്റ്റാഫ് അഞ്ജലി ജൽ ജീവൻ സ്റ്റാഫ് അംഗങ്ങളായ അശ്വിനി നമിത ബീന എന്നിവർ നേതൃത്വം നൽകി.