പേരാമ്പ്ര: പിടികൂടിയ വാഹനങ്ങൾ റോഡരികിൽ നിറുത്തിയിടുനന്ത് ഗതാഗത തടസം സൃഷ്ടിക്കുന്നതായി പരാതി. വിനോദസഞ്ചാര കേന്ദ്രമായ പെരുവണ്ണാമൂഴി റോഡിൽ പന്തിരിക്കര പൊലീസ് സ്റ്റേഷന് മുൻ വശത്തായി റോഡരികിൽ നിറുത്തിയിട്ട ഇരുചക്ര വാഹനങ്ങളാണ് പരാതിക്കിടയാക്കിയത്.
വാഹനങ്ങൾകാൽനടയാത്രക്കാർക്കും റോഡ് നവീകരണത്തിനും
ഒരു പോലെതടസമായിട്ടാണ് വാഹനങ്ങൾ നിറുത്തിയിട്ടിരിക്കുന്നത്. . വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങളാണ് വെയിലും മഴയും കൊണ്ട് തുരുമ്പെടുത്ത് നശിക്കുന്നത്. റോഡിലേക്ക് തള്ളി നിൽക്കുന്ന ബൈക്കുകൾ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകുമ്പോൾ അപകടത്തിൽപ്പെടാനും സാദ്ധ്യതയുണ്ട്. റോഡ് നവീകരത്തിനുൾപ്പെടെ തടസമായി നിൽക്കുന്ന ഈ വാഹനങ്ങൾ മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.