വടകര: റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കണമെന്ന് കെ. മുരളീധരൻ എം.പി. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നിർദ്ദേശം നൽകി. റെയിൽവേ സ്റ്റേഷനിൽ വാഷ് റൂം സജ്ജമായിട്ടുണ്ടെങ്കിലും അവ ഇപ്പോഴും പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല. യൂസ് ആൻഡ് പേ രീതിയിലുള്ള വാഷ് റൂമുകൾ കൊണ്ട് നടക്കാനുള്ള ടെൻഡർ ഇതുവരെ ക്ഷണിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്ററും പ്രവർത്തന ക്ഷമമല്ല. പ്ലാറ്റഫോമിന്റെ ഉയരം വർദ്ധിപ്പിക്കേണ്ടതുമുണ്ട്. പരാതികളിൽ അടിയന്തരമായി നടപടി കൈക്കൊള്ളാൻ കെ. മുരളീധരൻ എം.പി നിർദ്ദേശിച്ചു