നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൽ ജൈവവൈവിദ്ധ്യ ദിനം ആചരിച്ചു. തെരുവൻ പറമ്പത്ത് പുഴയോരത്ത് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു.
ജൈവ സമ്പത്തിന്റെ കാവലാളാകുന്നതിന് ഇരുപത്തിരണ്ട് ജൈവ മിത്രങ്ങളെ നാടിന് സമർപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ ജൈവ മിത്രങ്ങൾക്ക് വിശദമായ പരിശീലനം നൽകും. വയോജന പാർക്കിന് സമീപമുള്ള പുഴയോരത്ത് ജലഗീതം ആലപിച്ച് ജല നടത്തം സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ് ജൈവവൈവിദ്ധ്യ സന്ദേശം നൽകി. പഞ്ചായത്തിലെ മുഴുവൻ ജൈവ വൈവിദ്ധ്യങ്ങളുടെയും ഫോട്ടോ സഹിതമുള്ള വിവര ശേഖരണം നടത്തി ഇലക്ട്രോണിക് ജൈവവൈവിദ്ധ്യ രജിസ്റ്റർ ഉണ്ടാക്കാൻ ഭരണസമിതി തീരുമാനിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ സി.കെ.നാസർ, എം.സി സുബൈർ, ജനീദ ഫിർദൗസ്, പഞ്ചായത്ത് അംഗങ്ങളായ വി.പി കുഞ്ഞിരാമൻ, മസ്ബൂബ അസീദ്, സി.ടി.കെ സമീറ, ഒ.പി ഭാസ്‌കരൻ , ജൈവ വൈവിദ്ധ്യ മാനേജിംഗ് കമ്മിറ്റി വൈസ് ചെയർമാൻ ഇ.ഹാരിസ്, കെ.പി സുബൈർ തുടങ്ങിയവർ പങ്കെടുത്തു.