മാവൂർ: കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച എളമരം പാലത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്ര സർക്കാർ പ്രതിനിധികളയോ ബി.ജെ.പി.പ്രതിനിധികളേ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ പാലം പ്രതീകാത്മകമായി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ. വി.കെ.സജീവൻ പാലം ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം മണ്ഡലം പ്രസിഡന്റ് സുധീർ കുന്നമംഗലം അദ്ധ്യക്ഷത വഹിച്ചു. പി.ഹരിദാസൻ, ടി ചക്രായുധൻ, പി. സിദ്ധാർത്ഥൻ, സുനോജ്കുമാർ,​ സുകേഷ്, സുമീഷ് എം.വി. ഷിബു അനന്തായൂർ.ദിനേശൻ,​ ശ്രീനിവാസൻ. രജീഷ് പാലക്കുഴി വാഴക്കാട് എന്നിവർ നേതൃത്വം നൽകി. പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കും.