news
കായക്കൊടി പഞ്ചായത്തിൽ കോഴിമാലിന്യ മുക്ത പദ്ധതി പദ്ധതി വൈസ് പ്രസിഡന്റ് സജിഷ എടക്കുടി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കായക്കൊടി പഞ്ചായത്തിൽ കോഴിമാലിന്യമുക്ത പദ്ധതിക്ക് തുടക്കമായി. താമരശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട് സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ് സജിഷ എടക്കുടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയർപേഴ്സൺ സരിത മുരളി അദ്ധ്യക്ഷയായി. വാർഡ് മെബർ കെ.കെ അഷ്റഫ്, അസി.സെക്രട്ടറി ആർ.രഞ്ജിത്ത്, വി.ഇ.ഒ കെ.കെ വിജയൻ, ഫ്രഷ് കട്ട് മാനേജർ യൂജിൻ ജോൺസൺ, കെ.റിജേഷ് പങ്കെടുത്തു.