കോഴിക്കോട്: ചേവരമ്പലം ബൈപ്പാസിൽ ബസുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്.
തിങ്കളാഴ്ച പുലർച്ചെ 3. 40 ഓടെയാണ് അപകടം. പെരുമ്പാവൂർ നിന്നും കൊട്ടിയൂരിലേയ്ക്ക് തീർത്ഥാടനത്തിന് പോകുന്ന ബസും, സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് എറണാകുളത്തുനിന്നും കുറ്റിക്കാട്ടൂർ ഭാഗത്തേക്ക് മടങ്ങുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ശേഷം തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞതാണ് പരിക്ക് കൂടാൻ കാരണമായത്. ആർക്കും ഗുരുതര പരിക്കുകളില്ല.