മാറാട് : മഴക്കെടുത്തിയിൽ ചോർന്നൊലിക്കുന്ന വീടുകളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമായി മാറാട് ജനമൈത്രി പൊലീസ്. മാറാട് ബീച്ചിലുള്ള രാജീവ് നഗർ കോളനിയിലെ 20 ഓളം വീടുകൾക്കാണ് താർപോളിൻ ഷീറ്റ് വീടിനു മുകളിൽ വിരിച്ചു നൽകിയത്. മാറാട് ജനമൈത്രി പൊലീസും തെരുവിലെ മക്കൾ ചാരിറ്റി സംഘടനയും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ മഴയിൽ പലവീടുകളിലും വെള്ളം കയറിയിരുന്നു. വീടുകൾക്കുള്ള താർപോളിൻ ഷീറ്റ് മാറാട് എസ്.എച്ച്.ഒ എൻ.രാജേഷ് കുമാറും കോഴിക്കോട് നഗരസഭ കൗൺസിലർ വാടിയിൽ നവാസും ചേർന്നു കൈമാറി. മാറാട് സബ് ഇൻസ്‌പെക്ടർ എം.സി ഹരീഷ്, എ.കെ അജിത്, ബീറ്റ് ഓഫീസർമാരായ അസി.സബ് ഇൻസ്‌പെക്ടർ കെ.ധനേഷ്‌കുമാർ,പി.കെ വിപിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.കെ ശ്രീജിത്ത്, തെരുവിലെ മക്കൾ ചാരിറ്റി സംഘടന ചെയർമാൻ സലീം വട്ടക്കിണർ, ബഷീർ കണ്ണഞ്ചേരി,സലാം കല്ലായി, സൈതലവി പയ്യാനക്കൽ തുടങ്ങിയവർ പങ്കെടുത്തു.