കോഴിക്കോട്: കടലുണ്ടി ഗ്രാമപഞ്ചായത്തിൽ നടന്ന ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൃതിവനം പദ്ധതി ഉദ്ഘാടനം ചെയ്തു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷയും കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടി. കെ. ശൈലജയും സംയുക്തമായി ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു പച്ചാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ബയോഡൈവേഴ്‌സിറ്റി ബോർഡ് കോഓഡിനേറ്റർ കെ.പി.മഞ്ജു മുഖ്യ പ്രഭാഷണം നടത്തി. ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി പഞ്ചായത്ത് കൺവീനർ ഗോപാലകൃഷ്ണൻ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ കെ. ഷിബിൻ, കെ. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.