1
flag

മുക്കം: തോട്ടം ഭൂമിയിൽ അനധികൃത നിർമ്മാണങ്ങൾ തടയണമെന്ന് സി.പി.ഐ കാരശ്ശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ഐ.എച്ച്. ആർ.ഡി കോളേജ് സ്ഥിതി ചെയ്യുന്ന മേഖലയിൽ യാത്രാ പ്രശ്നം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി. സർവീസ് ആരംഭിക്കണമെന്നും വന്യ ജീവികളുടെ ആക്രമണത്തിൽ നിന്നു കർഷകരെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മുതിർന്ന അംഗം എ.സി. വേലായുധൻ പതാക ഉയർത്തി. ജില്ല കമ്മിറ്റി അംഗം വി.എ. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ.മോഹൻ,അസി. സെക്രട്ടറി കെ.എം. അബ്ദുറഹ്മാൻ, എ.ഐ.വൈ. എഫ്. മണ്ഡലം സെക്രട്ടറി ഇ.കെ. വിബീഷ്, വി. എ. സണ്ണി, വി.കെ. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ. ഷാജികുമാർ (സെക്രട്ടറി), എ. പി. ഷാനു (അസി.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.