മുക്കം: വ്യാപാരസ്ഥാപനത്തിൽ അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് വ്യാപാരികൾ മുക്കത്ത് പ്രകടനം നടത്തി. മുക്കം കടവ് പാലത്തിനടുത്തുള്ള സ്ഥാപനത്തിൽ നാശനഷ്ടമുണ്ടാക്കിയ അക്രമിയെ അറസ്റ്റ് ചെയ്യണമെന്നും അക്രമം ആവർത്തിക്കാതിരിക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു .വ്യാപാരി സംഘടനകളുടെ സംയുക്താഭി മുഖ്യത്തിൽ നടത്തിയ പ്രതിഷേധം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.അലി അക്ബർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡന്റ് യു.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.