fisherman
Fisherman

കോഴിക്കോട്: കണ്ണീർ വറ്റാത്ത കടലിന്റെ മക്കളും കരകയറാത്ത കടൽത്തീരവും എന്ന പേരിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സമരജാഥയും സെക്രട്ടേറിയറ്റ് മാർച്ചും നടത്തും. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ നയിക്കുന്ന ജാഥ 27 ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മഞ്ചേശ്വരത്ത് ഉദ്ഘാടനം ചെയ്യും. 31വരെ സംസ്ഥാനത്തെ 32 കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. ജൂണിൽ മത്സ്യത്തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാർച്ച് നടക്കും. ഉമ്മർ ഒട്ടുമ്മൽ, ജനറൽ സെക്രട്ടറി മഞ്ചാൻ അലി, എം.പി. അബ്ദുമോൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.