കോഴിക്കോട്: വിമുക്തഭടനും ഇൻകംടാക്സ് ഓഫീസ് ജീവനക്കാരനും ബി.ജെ.പി. വേങ്ങേരി മണ്ഡലം മുൻ പ്രസിഡന്റും രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന നാറാത്ത് പി.കെ.രാധാകൃഷ്ണന്റെ നിര്യാണത്തിൽ വേങ്ങേരിയിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടന പ്രവർത്തകർ അനുശോചിച്ചു. ഇ.കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു.

കെ.ഭാസ്‌കരൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എൻ.ഭാസ്‌കരൻ, അനൂപ് അർജ്ജുൻ, എ.പി.മോഹൻദാസ്, കെ.പി.സജിത്ത്, ഇ.ഗോപാലകൃഷ്ണൻ, പി.എം.കരുണാകരൻ, കെ.പി.അയ്യപ്പൻ, ടി.പി.പ്റേമകുമാർ, അനി കംപറമ്പ്, കെ.പി.ശശിധരൻ, ടി.ബാലകൃഷ്ണൻ, പി.പി.പ്രദീപ്കുമാർ, അരവിന്ദാക്ഷൻ, പി.വിനയൻ, സുധീഷ്, എം.രാമകൃഷ്ണൻ, പി.രാജകൃഷ്ണൻ, പി.പി.മോഹനൻ, കെ.എം.കുഞ്ഞിക്കോയ, അബ്ദുൽ അസ്സീസ്, എം.കാഞ്ചന, ശ്രീജിത്ത്, എ.പി.സത്യൻ തുടങ്ങിയവർ പ്രസംഗിച്ചു.