കോഴിക്കോട്: പ്രവാസി സംഘം മേരിക്കുന്ന് കുടുംബസംഗമം കോർപറേഷൻ കൗൺസിലർ ഫെനിഷ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ആദരിക്കൽ ചടങ്ങ് 15ാം വാർഡ് കൗൺസിലർ ടി.കെ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗായിക സിബല്ല സദാനന്ദൻ, കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എച്ച് താഹ, പി.എസ്.എം സെക്രട്ടറി സജി മാത്യു എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് ഗണേഷ് ഉള്ളൂർ അദ്ധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ സി. പ്രദീഷ് കുമാർ സ്വാഗതവും ട്രഷറർ അമീർ അലി ഖാൻ നന്ദിയും പറഞ്ഞു.