കോഴിക്കോട് :ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് നേടിയ ഇന്ത്യന്‍ ബാഡ്മിന്റൺ ടീമിനെ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ (എൻ.സി.ഡി.സി) കോർ കമ്മിറ്റി അഭിനന്ദിച്ചു.
കായിക മത്സരങ്ങളിൽ കൂടുതൽ പങ്കെടുക്കാനും അതുവഴി നമ്മുടെ രാജ്യത്തിന്റെ പേര് പ്രചരിപ്പിക്കാനും ഈ വിജയം ഇന്ത്യയിലെ കുട്ടികളെ പ്രേരിപ്പിക്കുമെന്ന് എൻ.സി.ഡിസിയുടെ മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ പറഞ്ഞു. മുഹമ്മദ് റിസ്വാന്‍, തോമസ്, ആരതി. ഡോ. ശ്രുതി ഗണേഷ്, അദ്ധ്യാപകരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോന്‍ എന്നിവർ പങ്കെടുത്തു